പൗരത്വ നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് പിണറായി വിജയന് അടക്കം അതിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് അറിയാമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്. അത് പിന്‍വലിക്കുക അസാധ്യമാണെന്നും സിഎഎ വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ല, രാജ്യമാകെ ബോധവല്‍ക്കരണം നടത്തും, ഇന്ത്യ മുന്നണി അധികാരത്തില്‍ വരില്ലെന്ന് അവരുടെ നേതാക്കള്‍ക്ക് തന്നെ അറിയാവുന്നതുകൊണ്ടാണ് സിഎഎ പിന്‍വലിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപനം നടത്തുന്നതെന്നും, പാക്കിസ്ഥാന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ മതപരമായ പീഡനം നേരിട്ട് അഭയാര്‍ഥികളായി എത്തിയാല്‍ പൗരത്വം നല്‍കേണ്ടത് ഭരണഘടനാപരവും സാമൂഹികവുമായ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് അമിത് ഷാ
