പ്രതിപക്ഷനേതാവ് വിഡി സതീശൻ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിലും, മുന്നണി യോഗങ്ങൾ അറിയിക്കുന്നില്ലെന്ന പരാതിയും ചെന്നിത്തലക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും എന്നാൽ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും സന്ദർശനത്തിന് ശേഷം വി ഡി സതീശൻ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുമായി സഹോദര ബന്ധമാണെന്ന് വിഡി സതീശൻ
