ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്ത വിധി വിചിത്രമായ വിധിയാണെന്നും, വിശ്വാസ്യത തകർക്കുന്ന വിധിയാണെന്നും, ഒരു വർഷത്തെ കാലതാമസം എന്തിനെന്നുള്ളത് അവ്യക്തമാണെന്നും, ഭീഷണിപ്പെടുത്തി നേടിയെടുത്ത വിധിയാണിതെന്ന് സംശയമെന്നും പ്രതിപക്ഷ നേതാവ് വീഡി സതീശൻ പറഞ്ഞു.
അതോടൊപ്പം ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.