കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്നും, വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി വി ഡി സതീശൻ
