പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണെന്നും വിഡി സതീശൻ. രാഹുൽ ഒളിച്ചോടിയെന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെയാണ് പറയുന്നത്, ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികൾ അല്ലേ, കണ്ണൂരിൽ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാൻ പറയാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു, മുഖ്യമന്ത്രി പറയുന്നത് തന്‍റെ സമനില തെറ്റി എന്നാണ്, പിണറായിയെ ആരെതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നത്, ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്നമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. അതോടൊപ്പം സിഎഎ വിഷയത്തില്‍ രാഹുല്‍ സംസാരിച്ചില്ലെന്ന വിമര്‍ശനത്തിന് സിഎഎക്ക് എതിരായി രാഹുല്‍ വോട്ട് ചെയ്തതിന്‍റെ രേഖകള്‍ വിഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു,
പിണറായി വിജയന് മറുപടിയുമായി വിഡി സതീശൻ
