ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.
ശശി തരൂരിന്റെ കഴിവുകള്‍ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ എംപി. തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഗ്ലോബല്‍ കമ്യൂണിറ്റി കാതോര്‍ക്കുന്ന വ്യക്തിത്വമാണ് ശശി തരൂര്‍. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ഹൈബി ഈഡന്‍ പറഞ്ഞു.