കേരള സര്‍വകലാശാല പ്രോ ചാൻസലര്‍ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി അപൂര്‍വ സാഹചര്യങ്ങളിലാണ് സെനറ്റ് യോഗത്തിൽ പങ്കെടുക്കാറുള്ളത്. വിസി നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി ഇന്നു ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആര് ബിന്ദു പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനെതിരെ വിസി ആരോപണം ഉന്നയിച്ചു. വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചത് പാസായെന്ന് മന്ത്രി അറിയിച്ചു. തുടർന്ന് യോഗം പിരിഞ്ഞതായും മന്ത്രി പറഞ്ഞു. എന്നാൽ പ്രമേയം പാസായില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വ്യക്തമാക്കിയ വിസി, സേര്‍ച്ച് കമ്മിറ്റിയിലേക്ക് താൻ പേര് നൽകുമെന്നും വ്യക്തമാക്കി. ഇതേ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ ഗവർണ്ണരുടെ നോമിനികൾ രംഗത്ത് വരുകയും, മന്ത്രി യോഗം അലങ്കോലപ്പെടുത്താൻ കൂട്ടുനിന്നുവെന്നും ഇവര്‍ ആരോപിച്ചു.
മന്ത്രി ആര് ബിന്ദു അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുത്തതിനെതിരെ വിസി
