പരസ്യചിത്ര സംവിധായകനായ ആര്‍. ജയരാജ് ഒരുക്കിയ ‘വകുപ്പ’് എന്ന ഹ്രസ്വചിത്രം ഇന്‍ഡി മീം ഫിലിം ഫെസ്റ്റിവലില്‍. പകല്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന യുവാവിന് അവിടെ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഒടുവില്‍ അയാള്‍ക്കെന്തു സംഭവിക്കുന്നു എന്നുള്ളതുമാണ് വകുപ്പ് സംസാരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് അഭിഷേക് എസ് എസ് ആണ്. പ്രശസ്ത സിനിമാതാരം ജെയിംസ് ഏലിയ ആണ് മുഖ്യകഥാപത്രം കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രം 2023 മുംബൈ ഫിലിം ഫെസ്റ്റിവലില്‍ റോയല്‍ സ്റ്റാഗ് ബാരല്‍ സെലക്ട് ലാര്‍ജ് ഷോര്‍ട് ഫിലിംസ് വിഭാഗത്തില്‍ സെലക്ഷന്‍ നേടിയിട്ടുണ്ട്. വകുപ്പില്‍ ഷിനോസ് ക്യാമറയും സാബു മോഹന്‍ ആര്‍ട്ടും കൈകാര്യം ചെയ്തിരിക്കുന്നു. ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട് ഫിലിം കാറ്റഗറികളിലാണ് ഇവിടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.