Untitled design 2025 06 02T160734.501

ആശമാർക്ക് ഓണറേറിയം നൽകുന്നതിൽ സർക്കാർ കൊണ്ടുവന്ന ഉപാധികൾ കടുത്ത വഞ്ചനയാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ആശ സമരക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് സർക്കാറിന്റെ നീക്കമെന്നും അഞ്ചാം തീയതിക്കുള്ളിൽ ഓണറേറിയം നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിലപാടിനെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്തതിന്റെ പേരിൽ പലരുടെയും ഓണറേറിയം തടഞ്ഞുവെക്കുന്നുവെന്നും ഒരു ഭരണാധികാരിയും കാണിക്കേണ്ടതല്ല പിണറായി വിജയൻ കാണിക്കുന്നത് തെരുവിൽ കിടന്നാണ് ആശമാർ സമര യാത്ര നടത്തുന്നത് എന്നിട്ടും പരിഹരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല എന്നും സദാനന്ദൻ കുറ്റപ്പെടുത്തി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *