യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ നാം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. മാംസ ഭക്ഷണങ്ങളായ കരള്‍, തലച്ചോറ്, കുടല് എന്നിവ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മദ്യപാനം, സോഡ ഉത്പ്പന്നങ്ങളുടെ ഉപയോഗം മറ്റ് മധുരമുള്ള ഗ്യാസ് അടങ്ങിയ പാനീയങ്ങള്‍ എല്ലാം തന്നെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ബേക്കറി സാധനങ്ങള്‍ പരമാവധി ഒഴിവാക്കണം. കാരണം ഇവയില്‍ ചേരുന്ന പഞ്ചസാര റിഫൈന്‍ഡ് ഷുഗറാണ്. ഇത് നിങ്ങളുടെ യൂറിക് ആസിഡ് ലെവല്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്ത വ്യക്തിയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും ഹൈപ്പര്‍ യൂറിസെമിയയിലേക്ക് എത്തിക്കുന്നു. ഇത് യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അനാരോഗ്യകരമായ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി 2-3 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും യൂറിക് ആസിഡിന് പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. പച്ചക്കറികളില്‍ ശതാവരി, ചീര, കോളിഫ്ളവര്‍, കൂണ്, ഗ്രീന്‍ പീസ് തുടങ്ങിയ പച്ചക്കറികളില്‍ സന്ധിവാതം പോലുള്ള അതികഠിനമായ വേദനയ്ക്ക് കാരണമാകുന്ന പ്യൂരിന്‍ സംയുക്തം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോളിഫ്ളവര്‍, ചീര പോലുള്ളവ സൂക്ഷിച്ച് വേണം യൂറിക് ആസിഡ് പ്രശ്നമുള്ളവര്‍ കഴിക്കുന്നതിന്. കൂടാതെ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരങ്ങ, ഓറഞ്ച് എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ആരോഗ്യകരമായ അളവില്‍ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
യൂറിക് ആസിഡ്, ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍
