ബിഎംഡബ്ളിയു 5 സീരീസ് 530എല്ഐ എം സ്പോര്ട് സ്വന്തമാക്കി സിനിമാതാരം ഉണ്ണി മുകുന്ദന്. ഏകദേശം 73 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫൈറ്റോണിക് ബ്ലൂ മെറ്റാലിക് നിറമാണ് വാഹനത്തിന്. ഇലിമിനേറ്റഡ് ഗിഡ്നി ഗ്രില്, അഡാപ്റ്റീവ് എല്ഇഡി ഹെഡ്ലാംപ്, 19 എം ഇഞ്ച് അലോയ് വീലുകള്, പനോരമിക് ഗ്ലാസ്റൂഫ്, മികച്ച റീയര് ലേഗ്റൂം നാലു സോണ് ക്ലൈമറ്റ് കണ്ട്രോളു കൂടിയ ഓട്ടമാറ്റിക് എയര് കണ്ടീഷനിങ് സിസ്റ്റം, പിന് സീറ്റിലും വയര്ലെസ് ചാര്ജിങ്, വലിയ മള്ട്ടി ഇന്ഫൊടെയിന്മെന്റ് സ്ക്രീന് എന്നിവ 5 സീരിസ് എല്ഡബ്ല്യുബിയിലുണ്ട്. രണ്ടു ലീറ്റര് നാലു സിലിണ്ടര് ട്വിന് ടര്ബൊ പെട്രോള് എന്ജിനാണ് കരുത്ത് പകരുന്നത്. എന്ജിനൊപ്പം 48 വോട്ട് ഹൈബ്രിഡ് സംവിധാനവും ചേര്ത്തിരിക്കുന്നു. 258 ബിഎച്ച്പി കരുത്തും 400 എന്എം ടോര്ക്കുമാണ് എന്ജിന് ഉത്പാദിപ്പിക്കുന്നത്. 6.5 സെക്കന്ഡില് 100 കിലോമീറ്റര് വേഗം കൈവരിക്കും ഈ ആഡംബര സെഡാന്.
ബിഎംഡബ്ളിയു 5 സീരീസ് സ്വന്തമാക്കി ഉണ്ണി മുകുന്ദന്
