ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു. ഇവരെ ഉത്തരകാശിയിൽ എത്തിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഓഫീസ് കേന്ദ്ര മന്ത്രിയെ അറിയിച്ചു. ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികളെയും എയർ ലിഫ്റ്റ് ചെയ്തു. ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചതായി മലയാളി സംഘത്തിൽപ്പെട്ടവരുടെ ബന്ധു അമ്പിളി പറയുന്നു. ആകെ 335 പേരെയാണ് എയർലിഫ്റ്റ് ചെയ്തത്. ഇതിൽ 119 പെരെ ഡെറാഡൂണിൽ എത്തിച്ചു. ഗംഗോത്രി ക്യാമ്പിലാണ് ഇവർ ഉണ്ടായിരുന്നത്.