റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി, ഗോത്രവിഭാഗങ്ങൾക്ക്15000 കോടി, മൃഗ പരിപാലനം, പാൽ, ഫിഷറീസ് മേഖലകൾക്ക് പ്രത്യേക പരിഗണന. കൂടുതൽ ഏകലവ്യ സ്കൂളുകൾ, തടവിലെ പാവപ്പെട്ടവർക്ക് സഹായം, പിഴത്തുക, ജാമ്യത്തുക എന്നിവയിൽ സഹായം. ആത്മ നിർഭർ ക്ലീൻ പ്ലാൻറ് പ്രോഗ്രാമിന് 2200 കോടി. കണ്ടൽകാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി. ഗതാഗത മേഖലയ്ക്ക് 75000 കോടി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തിന്3 കേന്ദ്രങ്ങൾ . പരിസ്ഥിതി സംരക്ഷണത്തിന് പി എം പ്രണാം പദ്ധതി.20 നൈപുണ്യവികസന കേന്ദ്രങ്ങൾ തുറക്കും, ആഭ്യന്തര ടൂറിസത്തിന് നമ്മുടെ നാട് കാണു പദ്ധതി. കർണാടകയ്ക്ക് 5300 കോടിയുടെ വർർച്ചാ സഹായം. പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2516 കോടി. പ്രധാനമന്ത്രി ആവാസ് യോജന 66% കൂട്ടി 79000 കോടിയാക്കി. ബാങ്കിങ്ങ് മേഖലയിൽ നിക്ഷേപ സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി .
ഇതിനിടയിൽ രാഹുൽ ഗാന്ധി ലോക് സഭയിൽ. മുദ്രാവാക്യം വിളിയോടെ സ്വീകരിച്ച് കോൺഗ്രസ് എം.പി.മാർ.