2023-24 ലെ പൊതു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ . സമ്പദ്ഘടന ശരിയായ ദിശയിലാണെന്നും അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂ പ്രിൻറ് ആകും ഈ ബജറൈറന്നും, വളർച്ചാ നിരക്ക് 7% എത്തുമെന്നും, യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിനാണ് ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി .
വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ സംരക്ഷണം എന്നീ മേഖലകൾക്കാണ് മുൻതൂക്കം. വിനോദ സഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ, സമ്പദ് വ്യവസ്ഥ സ്ഥിരപ്പെടുത്താൻ പദ്ധതികൾ, വളർച്ചയ്ക്കും തൊഴിലിനും പ്രചോദനം, കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കായി പ്രത്യേക ഫണ്ട്, കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തും. മത്സ്യ രംഗത്തെ വികസനത്തിനായി 6000 കോടി,157 നഴ്സിംഗ് കോളേജുകൾ കൂടി തുടങ്ങുമെന്നും,2047 ന് മുൻപ് അരിവാൾ രോഗം നിർമാർജനം ചെയ്യും. കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.