വെള്ളത്തിനടിയിലെ ശവകുടീരം
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ആദ്യകാല പാശ്ചാത്യ ഹാന്‍ രാജവംശത്തിന്റെ 2200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം വെള്ളത്തിനടിയില്‍ കണ്ടെത്തി. ബിസി 200 കാലഘട്ടത്തില്‍ രാജ്യം ഭരിച്ചിരുന്നവരുടെ ശവകുടീരമാണിത്. ശവകുടീരം ബിസി 193 ല്‍ നിര്‍മിച്ചതാണെന്ന് ശവകുടീരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനിടെയാണ് ഇതു കണ്ടെത്തിയത്. ശവകുടീരത്തിന് കാര്യമായ കേടുപാടുകളില്ല. ഉള്ളില്‍നിന്നു കണ്ടെത്തിയ ശവസംസ്‌കാരവസ്തുക്കളും മരത്തിന്റെ ശവപ്പെട്ടികള്‍ക്കും വലിയ തകരാറില്ല. ശവകുടീരം വെള്ളത്തിനടിയില്‍ ആയിരുന്നതുകൊണ്ടാവാം കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കപ്പെട്ടതെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. ഖനനത്തില്‍ ശാസ്ത്രജ്ഞര്‍ 600 പുരാവസ്തുക്കള്‍ കണ്ടെത്തി. അതില്‍ ലാക്വര്‍, മരം, മുള, വെങ്കലം, മണ്ണ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കള്‍ ഉള്‍പ്പെടുന്നു.