PT 7 കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും. നിരീക്ഷണ വലയത്തിലുള്ള PT7 ന്‍റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും.
ദൗത്യസംഘം ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ട് കുങ്കിയാനകളെ വെച്ചും PT 7 നെ തളയ്ക്കാം. ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വിക്രം, ഭരതൻ എന്നി കുംകി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിന് പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്നാ ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ കുംകി ആന ധോണിയിൽ എത്തും
PT 7 കാട്ടാന ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിൽ
