സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പ്രയോഗം തീവ്രവാദമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഉമർ ഫൈസി മുക്കം. പ്രതിരോധത്തിന്റെ ഭാഗമായി ആ പ്രയോഗം കണക്കാക്കിയാൽ മതി.ഈ പ്രയോഗത്തിന്റെ പേരിൽ അദ്ദേഹത്തെ സമസ്ത തള്ളി പറയില്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സത്താർ പന്തല്ലൂർ തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയ അഷ്റഫ് കളത്തിങ്ങൽ പാറ കേസുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞു.യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരെ ഒരു പൊതുപ്രവർത്തകരൻ എന്ന നിലയിലാണ് താൻ പരാതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നേതാക്കൾ ഇങ്ങനെ സംസാരിക്കാറില്ല. ഈ പ്രസംഗത്തിനെതിരെ സമസ്തയിലും പരാതി നൽകും. സത്താർ പന്തല്ലൂരിലെ മാറ്റിനിർത്തണമോ എന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അഷ്റഫ് പറഞ്ഞു.