അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. എ&ആര്‍ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ സിദ്ദിഖ്, അശോകന്‍, ദിലീഷ് പോത്തന്‍, സുദേവ് ??നായര്‍, ബാബുരാജ്, അഭിറാം രാധാകൃഷ്ണന്‍, ജിനു ജോസ്, ഷഹീന്‍ സിദ്ദിഖ്, ഭഗത് മാനുവല്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഗബ്രി ജോസ്, ആര്‍ ജെ മുരുകന്‍, അര്‍ജുന്‍ ഗണേഷ്, അധീഷ് ദാമോദരന്‍, ശ്രിന്ദ, നീന കുറുപ്പ്, ചൈതന്യ പ്രകാശ്, ഹസ്ലി, ജിജിന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.