യുഡിഎഫുമായുള്ള വിലപേശലിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പിവി അൻവര്‍. താൻ അസന്തുഷ്ടനല്ലെന്നും എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അബ്ഗുള് വഹാബ് എംപിയുടെ വീട്ടിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം പിവി അൻവര്‍ പ്രതികരിച്ചു. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പിവി അൻവര്‍ വ്യക്തമാക്കി.താൻ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ലെന്നും യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ച് ചോദിച്ചാൽ തന്റെ നിലപാട് പറയുമെന്നും പി.വി. അൻവർ. യുഡിഎഫ് ആകുന്ന ബസിനകത്തും കോണിപ്പടിയിലും പുറത്തും സഞ്ചരിക്കാൻ തയ്യാറാണ്. തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും പ്രതീക്ഷയുണ്ടെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫുമായുള്ള വിലപേശലിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പിവി അൻവര്‍
