തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയ്ക്ക് അട്ടിമറി വിജയം. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ് ജനങ്ങൾ നൽകിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്. ഇന്നും അത് തന്നെയാണ് പറയാനുള്ളത്.പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകി. വളരെയധികം സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ തോറ്റു. അടൂർ നഗരസഭ എട്ടാം വാർഡിലാണ് ഫെന്നി മത്സരിച്ചിരുന്നത്. അവിടെ ബിജെപി സീറ്റ് നിലനിർത്തി.
മുട്ടടയില്‍ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയ്ക്ക് വിജയം
