മാര്‍ച്ച് 24 ലോകക്ഷയരോഗദിനം. നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്. ടിബിയുടെ ലക്ഷണങ്ങള്‍ – ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച, രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ, പനി, വിശപ്പും ശരീരഭാരവും കുറയുന്നു, ആഴ്ചയില്‍ കൂടുതലുള്ള ചുമ, രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്മാരം, ചുഴലി, എന്നിവയും ഉണ്ടാകാം. ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ ടിബി പടരുന്നു. ഗാര്‍ഹിക കാര്യങ്ങളില്‍ രോഗബാധിതനായ വ്യക്തിയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യതയേറുന്നു. കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്. ആന്റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദ്ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. എല്ലുകള്‍, നാഡീവ്യൂഹം തുടങ്ങിയ മറ്റു ശരീര ഭാഗങ്ങളെ ബോധിക്കുന്ന ടിബിക്ക് ചികിത്സയുടെ കാലയളവ് കൂടുവാന്‍ സാധ്യതയുണ്ട്. പ്രതിരോധശേഷിയുള്ള ടിബിയുടെ ചികിത്സ മരുന്നിന്റെ പ്രതിരോധത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ച് ചികിത്സാ കാലയളവ് ആവശ്യമാണ്. അണുബാധ പടരുന്നത് തടയുക, ചുമയ്ക്കുമ്പോള്‍ മര്യാദ പാലിക്കുക, മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക, ശരിയായ ചികിത്സ തേടുക. പൊതുവെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ ടിബി പിടിപെടാതിരിക്കാന്‍ പ്രത്യേകമായി കരുതലെടുക്കണം. കാരണം ഇവരിലാണ് ടിബി ബാക്ടീരിയ എളുപ്പത്തില്‍ കയറിക്കൂടാന്‍ സാധ്യത. ജീവിതരീതിയിലൂടെ മികച്ച പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കുകയാണ് ഏവരും ചെയ്യേണ്ടത്.