ഫിലിപ്പീൻസിൽ ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ മരിച്ചു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു. മധ്യ ഫിലിപ്പീൻസിലെ ബിക്കോൾ മേഖലയിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൂടുതൽ മരണമുണ്ടായത്. ചിലയിടത്ത് 24 മണിക്കൂറിനുള്ളിൽ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ് ഇത് മിന്നൽ പ്രളയത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം
