നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്വകാര്യ ബസുമായും ഇരുചക്രവാഹനയാത്രക്കാരുമായും മല്‍സരയോട്ടം വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്, അമിതവേഗവും വേണ്ട. റോഡിന്റെ ഇടത് വശത്ത് തന്നെ നിര്‍ത്തണം. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം എന്നീ നിർദ്ദേശങ്ങളാണ് ഗണേഷ് കുമാർ കെ എസ് ആർടിസി ഡ്രൈവർമാർക്ക് നൽകിയത്. ബ്രെത്തലൈസര്‍ പരിശോധന തുടങ്ങിയതോടെ കെ.എസ്.ആര്.ടി.സിയിലെ അപകടങ്ങള്‍ കുറഞ്ഞെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര് പറഞ്ഞു. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാർക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി
