മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെ നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ റെയിൽവെ അധികൃതർ അറിയിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan