ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ വില 12,000 രൂപ വരെ വര്‍ധിപ്പിച്ചു. വില വര്‍ധന മുഴുവന്‍ ശ്രേണിയിലും പ്രാബല്യത്തില്‍ വരും. ടൊയോട്ട ഗ്ലാന്‍സ പെട്രോള്‍ വേരിയന്റിന് 7,000 രൂപ വര്‍ദ്ധിപ്പിച്ചു. അതേസമയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 2,000 രൂപയായി. കൂടാതെ, കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 12,000 രൂപ കൂടി. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില 50,000 രൂപ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ട ഗ്ലാന്‍സയുടെ വില വര്‍ദ്ധന. ഈ വിലവര്‍ദ്ധനവിന് ശേഷം ഗ്ലാന്‍സയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 6.66 ലക്ഷം രൂപയാണ്. ടൊയോട്ട ഗ്ലാന്‍സ 77 എച്ച്പി പീക്ക് പവറും 113 ബിഎം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിവുള്ള 1.2 ലിറ്റര്‍ കെ-സീരീസ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ലഭ്യമാകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന വില കാരണം ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടൊയോട്ട ഗ്ലാന്‍സയുടെ വില വര്‍ദ്ധന.