ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് കരള്‍ അര്‍ബുദം. കാന്‍സര്‍ മരണങ്ങളില്‍ മൂന്നാമത്തെ പ്രധാന കാരണമാണിത്. കരളിനെ അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണ്. ചില അപകടസാധ്യതകള്‍ ഒഴിവാക്കാനാവില്ലെങ്കിലും, ജീവിതശൈലിയിലെ ചില ബോധപൂര്‍വമായ മാറ്റങ്ങള്‍ കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബേക്കണ്‍, സോസേജുകള്‍, ഹോട്ട് ഡോഗുകള്‍ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് നൈട്രേറ്റുകളും പ്രിസര്‍വേറ്റീവുകളും നിറഞ്ഞതാണ്. ഇത് ക്രമേണ കരളിന്റെ ആരോഗ്യം ദുര്‍ബലമാക്കുകയും കരള്‍ തകരാറിലാക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഗുരുതര ആഘാതം ഉണ്ടാക്കും. ഇത് കരള്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. റെഡ് വൈന്‍ മദ്യത്തില്‍ കൂട്ടത്തില്‍ കൂട്ടാത്തവരുണ്ട്. അതുകൊണ്ട് ഇത് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്നുവരും ഏറെയാണ്. എന്നാല്‍ അങ്ങനെയല്ല, റെഡ് വൈനും കരളിന് ആപത്താണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ് മറ്റൊരു വില്ലന്‍. സോഡകളിലും എനര്‍ജി ഡ്രിങ്കുകളിലും മറ്റ് മധുരമുള്ള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരളിന്റെ ആരോഗ്യത്തെ ദുര്‍ബലമാക്കുകയും ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ രോഗം, കരള്‍ കാന്‍സറിനുള്ള അറിയപ്പെടുന്ന ഒരു അപകട ഘടകമാണ്. ഫ്രഞ്ച് ഫ്രൈസ്, ചിപ്സ്, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുമ്പോള്‍ വിട്ടുമാറാത്ത കരള്‍ വീക്കം ഉണ്ടാക്കാം. ഇത് കാലക്രമേണ കരള്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിക്കും.