പിവി അൻവറും കോൺഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മേൽനോട്ടത്തിൽ കൂടുതൽ നീക്കങ്ങൾ. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിർദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ മറ്റു കോൺഗ്രസുകാരുമായും കുഞ്ഞാലിക്കുട്ടി സംസാരിച്ചതായി സൂചനയുണ്ട്. അൻവറുമായി ബന്ധപ്പെട്ടുള്ള വിഡി സതീശൻ്റെ നിലപാട് മറികടന്നാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇടപെട്ടതിനാൽ വിഷയത്തിൽ കെസി വേണുഗോപാൽ ഇടപെടും. അതേസമയം, അൻവർ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.
പിവി അൻവറും കോൺഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മേൽനോട്ടത്തിൽ കൂടുതൽ നീക്കങ്ങൾ
