മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള തലത്തില്‍ ചിത്രം 15.75 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ഗ്രോസ് 6.10 കോടിയുമാണ്. ഓവര്‍സീസ് കളക്ഷനില്‍ നിന്നു മാത്രം ലഭിച്ചത് 9.75 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിങ് ഓഫ് കൊത്ത’യുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നു. ആദ്യദിവസം മികച്ച ഓപ്പണിങ് കളക്ഷന്‍ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി ‘തുടരും’ മാറി. ബുക്ക്‌മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളില്‍ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇന്നും സമാനമായ അവസ്ഥയാണ് കാണാനാകുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ കുത്തനെ ഉയരാനാണ് സാധ്യത. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്. രണ്ടാം ദിനമായ ശനിയാഴ്ച കേരളത്തിലെ കളക്ഷന്‍ മാത്രം 7 കോടിക്കു മുകളില്‍ പോകാന്‍ സാധ്യതയുണ്ട്.