ഓര്‍മ്മകള്‍ തപിപ്പിക്കുന്ന ഹൃദയമുറിവുകളില്‍ നിന്നു കണ്ണിരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവും കൊണ്ട് നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തു നിന്ന് അവള്‍ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവള്‍ ഒരു ജന്മം കൊണ്ട് അവസാനിക്കുന്നതല്ല സ്‌നേഹം എന്ന് പഠിപ്പിക്കുന്നു. നിലാവില്‍ ഘനസാന്ദ്രമാകുന്ന താഴ്‌വരപോലെ കല്‍വിളക്കില്‍ തെളിയുന്ന ഒറ്റത്തിരിവെട്ടം പോലെ വായനക്കാരന്റെ വൈകാരിക മണ്ഡലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന നോവല്‍. ‘തൃഷ്ണ’. പെരുമ്പടവം. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 237 രൂപ.