ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയം’ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ച് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബര്‍ 25 ന് തിയറ്ററുകളില്‍ എത്തും. നിയോ- നോയര്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയു മോഹന്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ, സംഭാഷണം എഴുതുന്ന സിനിമയാണ് ‘ത്രയം’. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.