രണ്ട് അഫ്ഘാന്‍ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവല്‍. അഫ്ഘാന്‍ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കള്‍ മുതല്‍ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയില്‍ ഖാലിദ് ഹൊസൈനി ആവിഷ്‌കരിക്കുന്നു. ‘പട്ടം പറത്തുന്നവര്‍” എന്ന ലോകപ്രശസ്തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകര്‍ഷിച്ച ഹൊസൈനിയുടെ രണ്ടാം നോവല്‍. ‘തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍’. മൂന്നാം പതിപ്പ്. ഡിസി ബുക്‌സ്. വിവര്‍ത്തനം – രമാ മേനോന്‍. വില 399 രൂപ.