രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ നാപോളി ബ്ലാക്ക് നിറത്തിലുള്ള ഥാര്‍ വിപണിയിലിറക്കുന്നതു അവസാനിപ്പിച്ച് അതിനു പകരമായി സ്റ്റീല്‍ത് ബ്ലാക്ക് നിറം അവതരിപ്പിച്ചത്. ഇപ്പോഴിതാ പുതിയൊരു നിറത്തിലുള്ള ഥാര്‍ കൂടി വിപണിയിലെത്തിച്ചിരിക്കുന്നു. ഇത്തവണത്തെ നിറം മിലിറ്ററി ഗ്രീനാണ്. ഡീപ് ഫോറെസ്റ്റ് എന്നാണ് പുതുനിറത്തിനു കമ്പനി നല്‍കിയിരിക്കുന്ന പേര്. റെഡ് റാഗെ, ഡീപ് ഗ്രേ, എവറസ്റ്റ് വൈറ്റ്, സ്റ്റീല്‍ത് ബ്ലാക്ക്, ഡെസേര്‍ട്ട് ഫ്യൂറി, ഡീപ് ഫോറസ്റ്റ്. ഇതില്‍ അവസാന മൂന്നെണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടു കാലമധികമായിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ഡീപ് ഫോറസ്റ്റ് നിറത്തിലുള്ള ഥാര്‍ ലഭ്യമാണ്. മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഥാര്‍ പുറത്തിറങ്ങുന്നത്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍, ആര് ഡബ്ള്യു ഡിയുമായാണ്. 6 സ്പീഡ് മാനുവലുമായി ബന്ധിപ്പിച്ചിട്ടുള്ള 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ അല്ലെങ്കില്‍ സിക്സ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 ഃ 4, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 ഃ 4 ആയാണ്. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, സെമി ഡിജിറ്റല്‍ ക്ലസ്റ്റര്‍, ടി പി എം എസ്, 18 ഇഞ്ച് അലോയ് വീലുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോള്സ്, എല്‍ ഇ ഡി ടെയില്‍ ലൈറ്റ്സ്, തുടങ്ങി നിരവധി ഫീച്ചറുകള്‍ ഥാറിലുണ്ട്.
മിലിറ്ററി ഗ്രീന്‍ നിറത്തില്‍ പുതിയ ഥാര്‍ എത്തി
