സജി ചെറിയാന്‍ മന്ത്രിയാകുന്നതിൽ തടസ്സമില്ലെന്ന് ഗവർണ്ണർക്ക് നിയമോപദേശം ലഭിച്ചു.സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കാനാണ് സാധ്യത. ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെങ്കിലും ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്.ഗവർണറുടെ തീരുമാനം എന്താകുമെന്ന് അറിയാം നാളെ വൈകീട്ടോടെ .
ഭരണഘടനയെ വിമര്‍ശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം. തുടർന്നാണ് മന്ത്രി സ്ഥാനം രാജിവച്ചത്. ഇതേ തുടർന്ന് വിവാദ പ്രസംഗത്തേക്കുറിച്ചന്വേഷിച്ച പോലീസിന് വിവാദപരമായ കാര്യങ്ങൾ പ്രസംഗത്തിൽ കണ്ടെത്താനായില്ല. ഒടുവിൽ തെളിവില്ലെന്ന് പറഞ്ഞ് കേസ് മടക്കി. തുടർന്നാണ് മന്ത്രിയാകാനുള്ള കളമൊരുങ്ങിയത്.