വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് വൈറ്റമിന്‍ സി. ഇത് ശരീരത്തിലെ പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ വൈറ്റമിന്‍ സി കൊണ്ട് സാധിക്കുന്നു. ഒരു പ്രായത്തിന് ശേഷം നമ്മുടെ മുഖത്ത് ഉണ്ടാവുന്ന ചുക്കിച്ചുളിഞ്ഞ പാടുകള്‍ ഇല്ലാതാക്കുന്നതിന് വൈറ്റമിന്‍ സി സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. അതുകൊണ്ട് തന്നെ മുഖത്ത് വൈറ്റമിന്‍ സി സിറം ഉപയോഗിച്ചാല്‍ പലതുണ്ട് ഗുണം. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കാണപ്പെടുന്നു. അതുപോലെ തന്നെ വിറ്റാമിന്‍ സി സിറങ്ങള്‍ നേരിട്ട് മുഖത്ത് പുരട്ടുന്നത് ഫലം രണ്ടിരട്ടിയാക്കും. വിറ്റാമിന്‍ സി ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള പഴയ നിര്‍ജീവ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ മങ്ങിയതും പിഗ്മെന്റുള്ളതുമായ ചര്‍മകോശങ്ങളെ ഇല്ലാതാക്കാന്‍ ഈ സിറം സഹായിക്കുന്നു. ഇത് സ്വാഭാവികമായും മുഖത്തിന് തിളക്കവും നിറവും നല്‍കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണം ചര്‍മത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കൊളാജന്റെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. പക്ഷെ വിറ്റാമിന്‍ സി സെറം സണ്‍സ്‌ക്രീനുമായി സംയോജിച്ച് ഉപയോഗിക്കുമ്പോള്‍ ചര്‍മത്തെ സംരക്ഷിക്കാനും, യുവി-ഇന്‍ഡ്യൂസ്ഡ് ഡിഎന്‍എ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പം ഇല്ലെങ്കില്‍, ചര്‍മം ഉണങ്ങാനും, നിറം മങ്ങാനും, നിര്‍ജ്ജലീകരണം സംഭവിക്കാനും കാരണമാവും. വരണ്ട ചര്‍മത്തിനുള്ള വിറ്റാമിന്‍ സി സെറം ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് മുഖം മിനിസമുള്ളതാക്കാനും ചര്‍മം ഫ്രഷ് ആയി നിലനിര്‍ത്താനും കാരണമാവും.