എട്ട് വർഷം മുൻപ് കാണാതായ എഎൻ-32 എന്ന ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി.2016 ൽ 29 പേരുമായി കാണാതായ യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ് ബംഗാൾ ഉൾക്കടലിൽ കണ്ടെത്തിയത്. ചെന്നൈയിൽ നിന്ന് ആന്റമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് ആഴക്കടലിന് മുകളിൽ വച്ച് വിമാനം കാണാതായത്.
വർഷങ്ങളായി വിമാനത്തിനായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 3400 മീറ്റർ ആഴത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും.