ഗാസയിൽ മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങൾ കാരണം പോളിയോ വൈറസ് പടരാനുള്ള സാധ്യത നിലനില്ക്കുന്നതായി ലോകാരോഗ്യ സംഘടന. അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഗാസാ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലുമാണ് പോളിയോ ബാധ പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ എമർജൻസി വിഭാഗം തലവൻ വിശദമാക്കിയത്. മേലയിൽ നിന്നുള്ള വിവിധ സാംപിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.