കാണാതായ കൂട്ടുകാരനെ തേടി അലയുന്ന സുഹൃത്തൂക്കളും അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും കൊണ്ട് വായനക്കാരെ ത്രസിപ്പിക്കൂന്ന നോവല്‍. പ്രപഞ്ചത്തിലെ ജ്ഞാന ജീവിതത്തിലൂടേയും അദൃശ്യവും അജ്ഞാതവുമായ കാഴ്ചകളിലൂടെയും വികസിക്കൂന്ന രചന. ഫാന്റസിയും കാണാലോകക്കാഴ്ചകളും സ്വപ്നവും ഇടകലരുന്ന രചന അതീന്ദ്രിയബോധങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. വയലിന്റെ മാസ്മരികമായ ശബ്ദത്തിനു ഒരു ഗ്രാമജീവിതസ്പന്ദനങ്ങളും സുഹൃദ്ബന്ധങ്ങളും ഉരുത്തിരിയുമ്പോള്‍ വായനക്കാരനും അതിനോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ‘ദ വയലിനിസ് 2 ഫ്രണ്ട്സ്’. ബെഞ്ചമിന്‍ മാത്യു. ഗ്രീന്‍ ബുക്സ്. വില 332 രൂപ.