തിരുവനന്തപുരം നഗരത്തിൽ നടുറോഡില്‍വെച്ച് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മർദ്ദനമേറ്റയാൾ. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത് ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ്. പരിക്കേറ്റ പ്രദീപ് ചോരയൊലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങളിൽ വാർത്തയായപ്പോളാണ് ഇന്നലെയുവാക്കൾക്കെതിരെ വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരിക്കിയെന്നും പ്രദീപ് പറഞ്ഞു.
നിറമണ്‍കരയിൽ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് അഷ്കറും അനീഷും പ്രദീപിനെ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു.