ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്നും, മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍. അതോടൊപ്പം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ദില്ലി രാം ലീല മൈതാനിയിൽ നാളെ ഇന്ത്യ സഖ്യത്തിന്റെ റാലി നടക്കും. ചടങ്ങ് ശക്തിപ്രകടനമാക്കാനായി പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാൻ ദില്ലിയിൽ വീടുകയറി പ്രചാരണം നടത്തുകയാണ് ആംആദ്മി പാർട്ടി. റാലിയിൽ രാഹുൽ ഗാന്ധിയും, മല്ലികാര്‍ജ്ജുൻ ഖർഗെയും, ശരദ് പവാറും, തെജസ്വി യാദവും, സീതാറാം യെച്ചൂരിയും ഉൾപ്പടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ദില്ലി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി
