ലോകം ഭയപ്പെട്ടിരുന്ന മഹാമാരിയായിരുന്നു കൊവിഡ്. വാക്‌സിസിനുകളിലൂടെയും ചില നിയന്ത്രണങ്ങളിലൂടെയും മഹാമാരിയെ തടഞ്ഞതില്‍ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് അഭിപ്രായങ്ങളുണ്ടായി. അക്കഥ പ്രമേയമമായി എത്തുകയാണ് പുതിയ ചിത്രമായ ‘ദ വാക്‌സിന്‍ വാര്‍’. ‘കശ്മീര്‍ ഫയല്‍സി’ന്റെ സംവിധായകന്റെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു. കൊവാക്‌സിന്‍ നിര്‍മിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് ടീസറില്‍ കാണുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്ന് പ്രഖ്യാപിക്കുമ്പോള്‍ വെളിപ്പെടുത്തിയിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 28നാണ് റിലീസ് ചെയ്യുക. പല്ലവി ജോഷി, നാനാ പടേകര്‍, പല്ലവി ജോഷി, റെയ്മ സെന്‍, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.