നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെ എത്തിയ ട്രെയിലറില്‍ നിവിന്റെ മാസ് പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. പതിനായിരങ്ങളെ സാക്ഷിയാക്കി കൊച്ചി ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്സിനൊപ്പമാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഈ വര്‍ഷം തെലുങ്ക് സിനിമയില്‍ നിന്നുള്ള ഹിറ്റുകളില്‍ ഒന്നാണ് സീതാ രാമം. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തില്‍ എത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്നുമാത്രം 75 കോടിയില്‍ ഏറെ നേടിയിരുന്നു. ചിത്രം അഞ്ച് വാരം കൊണ്ട് നേടിയ ആകെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ആദ്യവാരം 3.25 കോടിയുമായി ബോക്‌സ് ഓഫീസില്‍ യാത്രയാരംഭിച്ച സീതാ രാമം ഹിന്ദി പതിപ്പ് രണ്ടാം വാരം 1.43 കോടിയും മൂന്നാം വാരം 1.38 കോടിയും നേടി. നാലാം വാരം- 1.55 കോടി, അഞ്ചാം വാരം- 58 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ഹിന്ദി പതിപ്പിന്റെ ആകെയുള്ള ബോക്‌സ് ഓഫീസ് നേട്ടം 8.19 കോടി. ഹിന്ദി പതിപ്പിന്റെ തിയറ്റര്‍ റിലീസിന് തൊട്ടുപിന്നാലെയായിരുന്നു സീതാ രാമം തെന്നിന്ത്യന്‍ പതിപ്പുകളുടെ ഒടിടി റിലീസ്. ഹിന്ദി പതിപ്പിന്റെ കളക്ഷനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. എന്നിരിക്കിലും അഭിമാനാര്‍ഹമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഏഷ്യയിലെ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഫീസിനായി മാനേജറേയും നിയമിച്ചിട്ടുണ്ട്. മാനേജര്‍ മറ്റ് ജീവനക്കാരെ തെരഞ്ഞെടുത്ത് വൈകാതെ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വാര്‍ത്തകള്‍. നിരവധി ധനകരാണ് സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുടങ്ങിയിരിക്കുന്നത്. ഹെഡ്ജ് ഫണ്ടിന്റെ ശതകോടീശ്വരന്‍ റേയ് ഡാലിയോ, ഗൂഗ്ള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ എന്നിവര്‍ക്കെല്ലാം സിംഗപ്പൂരില്‍ ഫാമിലി ഓഫീസുകളുണ്ട്. കുറഞ്ഞ നികുതിയും ഉയര്‍ന്ന സുരക്ഷയുമാണ് സിംഗപ്പൂരിനെ കമ്പനികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.ഇന്ത്യക്ക് പുറത്തും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനി സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുറക്കുന്നതെന്നാണ് സൂചന. ആരാംകോയുടെ ചെയര്‍മാന്‍ ആയതിന് പിന്നാലെ കമ്പനി അന്താരാഷ്ട്ര രംഗത്തേക്ക് ചുവടുവെക്കുകയാണെന്ന് അംബാനി പറഞ്ഞിരുന്നു.
ഇന്ത്യയുടെ കാപ്പി കയറ്റുമതി 2021-22 വിളവെടുപ്പ് വര്‍ഷത്തില്‍ (ഒക്ടോബര്‍-സെപ്തംബര്‍) കാഴ്ചവച്ചത് റെക്കാഡ് മുന്നേറ്റം. മുന്‍വര്‍ഷത്തെ 3.48 ലക്ഷം ടണ്ണില്‍ നിന്ന് 4.25 ലക്ഷം ടണ്ണിലേക്കാണ് കയറ്റുമതി കുതിച്ചത്; വര്‍ദ്ധന 22 ശതമാനം. ഡോളറില്‍ കണക്കാക്കിയാല്‍ കയറ്റുമതി വരുമാനം 84.2 കോടി ഡോളറില്‍ നിന്ന് 36 ശതമാനം വര്‍ദ്ധിച്ച് 114.6 കോടി ഡോളറിലെത്തി. രൂപയില്‍ വളര്‍ച്ച 42 ശതമാനമാണ്. 6,171 കോടി രൂപയില്‍ നിന്ന് 8,800 കോടി രൂപയിലേക്ക് വരുമാനം ഉയര്‍ന്നു. യൂറോപ്പില്‍ നിന്ന് പ്രത്യേകിച്ച് ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് റെക്കാഡ് കയറ്റുമതിക്ക് വഴിവച്ചത്. മികച്ച ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ കാപ്പി കയറ്റുമതി വില ടണ്ണിന് മുന്‍വര്‍ഷത്തെ 1.77 ലക്ഷം രൂപയില്‍ നിന്ന് 16 ശതമാനം വര്‍ദ്ധിച്ച് ഈവര്‍ഷം 2.06 ലക്ഷം രൂപയായി.
ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബിഎസ്എയില്‍ നിന്നുള്ള പുതിയ റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650നെ 2023 മുതല്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറാണ്. അതിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, 2023 മാര്‍ച്ചോടെ ബൈക്ക് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍, ഈ ബിഎസ്എ ഈ റെട്രോ ബൈക്കിന്റെ വില 6500 പൗണ്ട് (ഏകദേശം 6.23 ലക്ഷം രൂപ) മുതലാണ്. ഇവിടെ മോഡലിന് 2.9 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കുന്നു. പ്രാദേശിക ഉല്‍പ്പാദനമാണ് ഈ വിലക്കുറവിന് പിന്നില്‍.
കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവര്‍ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്ര കല എന്നിവയ്‌ക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. എന്നാല്‍ ഒരു പാട്ടു കേട്ട് അല്ലെങ്കില്‍ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവര്‍ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മള്‍ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയെയും ഒന്നു പിന്തുടര്‍ന്നുനോക്കുന്നത് രസകരമാവും. ‘കവിനിഴല്‍മാല’. പി രാമന്‍. ഡിസി ബുക്‌സ്. വില 189 രൂപ.
പോഷകസമൃദ്ധമായ ആഹാരക്രമം ചിട്ടയായി പാലിക്കുന്നത് മുടിയിലും ചര്‍മ്മത്തിലും പ്രതിഫലിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മ പോലെ തന്നെ നമ്മള്‍ എന്ത് കഴിക്കുന്നു എന്നതാണ് മുടിയുടെയും ആരോഗ്യം നിര്‍ണയിക്കുന്ന ഘടകം. നമ്മുടെ ഓരോ മുടിയിഴയ്ക്കും കൃത്യമായ പോഷകങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മുടിക്ക് കരുത്തും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശരിയായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മുടിയെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് അറിയാം. കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഏറെ നല്ലതാണ്. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടിവരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും.