വകുപ്പുതല നടപടി 15 തവണ നേരിട്ട സർക്കിൾ ഇൻസ്‌പെക്‌ടർ പി ആർ സുനിവിന്റെ പിരിച്ചുവിടൽ നടപടികൾക്കെതിരേയുള്ള അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.പിആർ സുനുവിന്റെ അപേക്ഷ യിന്മേൽ നടപടി സ്വീകരിക്കാൻ ഡിജിപിക്കാണ് അധികാരമെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നൽകാനും ട്രിബ്യൂണൽ നിർദ്ദേശം നൽകി.
ദളിത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയാണ് സുനു. ഇയാൾക്കെതിരെ വകുപ്പ്തല അന്വഷണം പൂർത്തിയാക്കി,സ്ഥാനക്കയറ്റവും തടഞ്ഞിരുന്നു.ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന:പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗക്കേസിൽ ആരോപണ വിധേയാനായതിനെ തുടർന്ന് ബേപ്പൂർ കോസ്റ്റൽ ഇൻസ്പെകറായിരുന്ന സുനു ഇപ്പോൾ സസ്പെഷനിലാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകിയത് ഇതിനെ തുടർന്നാണ്.
സാധാരണ പോലീസുകാർ ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് വരും. വകുപ്പ് തല നടപടികൾ മാത്രമാണുണ്ടാവുക. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവർ മുതൽ നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന പൊലീസുകാർ വരെ സർവ്വീസിൽ ഉണ്ട്. ഇത്തരക്കാരുടെയെല്ലാം ലിസ്റ്റ് തയ്യാറാക്കി പിരിച്ചു വിടാനായി സർക്കാരിനോട് ശുപാർശ ചെയ്യും.
ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനെയും പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി തുടങ്ങി.