ഇന്നലെ ഉണ്ടായ സംഘർഷത്തിൽ പോലീസ് പ്രകോപനപരമായി പെരുമാറിയെന്നും, വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറിയെന്നും താരങ്ങൾ വ്യക്തമാക്കി.സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി. ദില്ലിവനിതാ കമ്മീഷൻ അദ്ധ്യക്ഷ താരങ്ങളുടെ മൊഴിയെടുക്കുന്നു.
ആംആദ്മി പാർട്ടി നേതാക്കൾ ഇന്നലെ രാത്രിയോടെ താരങ്ങൾക്ക് കിടക്കകൾ വിതരണം ചെയ്യാനെത്തിയത് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.സംഘർഷത്തിൽ പരിക്കേറ്റ രണ്ട് ഗുസ്തി താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.