കൃഷ്ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്റര്ടെയ്നര് ‘പട്ടാപ്പകല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘പഞ്ചവര്‍ണ്ണ കിളിയേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റും. മനു മഞ്ജിത്തിന്റേതാണ് വരികള്‍. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അര്‍ജുനാണ്. രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലന്, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന് ഉണ്ണി, ഡോ. രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന് പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
‘പട്ടാപ്പകല്‍’ ചിത്രത്തിലെ ജാസി ഗിഫ്റ്റ് പാടിയ ഗാനം
