‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യിലെ ‘ക്വീന്‍ ഓഫ് ദ നൈറ്റ്’ എന്ന ഗാനം പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ജേക്‌സ് ബിജോയ് ഈണം നല്‍കിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. ഇംഗ്ലിഷില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വിഡിയോ ഉള്‍പ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ വിജയമാണ് നേടുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍, ടൊവീനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്.