വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ‘തെക്ക് വടക്ക്’ ചിത്രത്തിലെ ‘കസകസ’ എന്ന ഗാനം പുറത്ത്. വിനായകന്റെ തീപ്പൊരി ഡാന്സുമായാണ് ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്. തെക്ക് വടക്ക് സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകന് സാം സിഎസാണ് മ്യൂസിക്, പാടിയിരിക്കുന്നത് ആന്റണി ദാസന്, സാം സി.എസ്, പ്രസീദ പാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. ലക്ഷ്മി ശ്രീകുമാറാണ് വരികള്‍. ഒക്ടോബര്‍ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിനത്തിനെത്തും. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര് തമ്മിലുള്ള ശത്രുതയും കേസുമാണ് തമാശകളുമാണ് ചിത്രത്തിന്റെ കഥാസാരം. എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്. എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്.