ഫെയര്‍ബേ ഫിലിംസിന്റെ ഏറ്റവും പുതിയ സിനിമയായ ‘വള’യിലെ ‘ഇക്ലീലി’ എന്ന ഗാനം പുറത്തിറങ്ങി. ഹര്‍ഷാദ് എഴുതി, മുഹസിന്‍ സംവിധാനം ചെയ്യുന്ന ‘വള’ എന്ന ചിത്രം, ഫെയര്‍ബേ ഫിലിംസിന്റെ ആദ്യ മലയാള സിനിമയാണ്. അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കശ്മീരി ഗായകനായ യാവര്‍ അബ്ദല്‍ ആണ്. ചിത്രത്തില്‍ വിജയരാഘവന്‍, ശാന്തി കൃഷ്ണ, ലുക്മാന്‍ ആവറാന്‍, രവീന രവി, ധ്യാന്‍ ശ്രീനിവാസന്‍, ശീതല്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. വിജയരാഘവന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഇത്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചുറ്റുപാടിലാണ് ഗാനം ഒരുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഫ്‌നാസ് വി സിദ്ധിക്കും, പി ഹൈദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.