‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ഈ രാവില്‍ നോവും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികില്‍ എത്തിയത്. നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി. കെ.എസ്.ചിത്ര, മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, ഗൗരി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. ‘ഈ രാവില്‍ നോവും’ എന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മായ്ക്കുന്നു ഞാനെന്നെ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍.ആര്‍.നിര്‍മിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തില്‍ സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവന്‍, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്‍, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദര്‍ശനത്തിനെത്തും.