കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് 7നുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്റ് ജോസഫ് എന്ന ബോട്ട് മുങ്ങിയ സംഭവത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് തുടരുന്ന സോളിസ് എന്ന കപ്പലിനെ കൊല്ലത്തേക്കോ കൊച്ചിയിലേക്കോ മാറ്റിയേക്കും. കാലവർഷത്തിൽ വിഴിഞ്ഞത്തെ കടലടി സാധ്യത മുൻനിർത്തിയാണ് കപ്പലിനെ മാറ്റാനുള്ള നീക്കമെന്ന് അധികൃതർ പറഞ്ഞു. വിദേശ കപ്പൽ എത്തിയതിനോടനുബന്ധിച്ച് വാടക ഇനത്തിൽ 25 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിട്ടുണ്ട്. കൊല്ലം തുറമുഖ അധികൃതരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ കപ്പലിനെ ഇവിടെ നിന്നു കൊണ്ടു പോകുമെന്നാണ് വിവരം.
വിഴിഞ്ഞത്ത് തുടരുന്ന സോളിസ് കപ്പലിനെ കൊല്ലത്തേക്കോ കൊച്ചിയിലേക്കോ മാറ്റിയേക്കും
