Untitled design 2025 01 04T171321.654

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ പോയം-4ലുള്ള പേലോഡുകളില്‍ ഒന്നിലായിരുന്നു ഈ വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ്  ക്രോപ്‌സ് പേലോഡ്  നിര്‍മിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനാണ് ഐഎസ്ആര്‍ഒ ക്രോപ്‌സ് പേലോഡ് (Compact Research Module for Orbital Plant Studies) സ്പേഡെക്‌സ് വിക്ഷേപണത്തിനൊപ്പം അയച്ചത്. ബഹിരാകാശ സാഹചര്യങ്ങളില്‍ ചെടികളും സസ്യങ്ങളും എങ്ങനെ വളരും എന്ന കാര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ഇസ്രൊ ലക്ഷ്യംവയ്ക്കുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ നിര്‍മിച്ച ഈ ക്രോപ്സ് പേലോഡില്‍ എട്ട് പയര്‍മണികളാണ് നിക്ഷേപിച്ചിരിക്കുന്നത്. താപനില ക്രമീകരിച്ച പ്രത്യേക അറകളില്‍ വിന്യസിച്ചിരിക്കുന്ന ഇവ നാല് ദിവസം കൊണ്ട് മുളച്ചു. ഉടന്‍ ഇലകള്‍ വിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് വിവരങ്ങള്‍ പങ്കിട്ടുകൊണ്ട് ഇസ്രൊയുടെ ട്വീറ്റ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *